Thursday, March 28, 2019

നമ്മുടെ സ്വന്തം ജിവിഎസ്സ് മേപ്പയൂർ

അതെ,  ഇവിടം ഞങ്ങൾക്ക് മറ്റൊരു ലോകം തന്നെ ആയിരുന്നു ..
               ഓർമ്മകൾ എന്നും മനസ്സിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കും എങ്കിലും                      ഒന്ന് കൈ കാട്ടി വിളിച്ചാൽ അത് ഓടി എത്തും നമ്മളിലേക്ക്....

ഒരുപക്ഷെ അതിനെ അത്രയും മനോഹരമാക്കിത്തന്നതിൽ  നമ്മുടെ 
ടീച്ചേർസ്ന്റെ  പങ്ക് ചെറുതൊന്നും ആയിരുന്നില്ല.   നമ്മളിലെ തന്നെ ഒരാളെ പോലെ നമ്മളും  ആയിട്ട് എല്ലാം പങ്ക് വെച്ചും തമാശ പറഞ്ഞും കളിച്ചും ചിരിച്ചും കാലം അങ്ങനെ കടന്നു പോയി. 

ആ സ്കൂളിന്റെ പേര് കേൾക്കുമ്പോൾ നാരാണേട്ടന്റെ പീടികമുറിയും,



 ഗ്രൗണ്ടും


 ആ വരാന്തയും

 

ക്ലാസ് മുറികളും ,ലാബുകളും,കോണി പടികളും 

സ്കൂൾ കലോത്സവവും,സ്പോർട്സും ,  കൂട്ടം കൂടിയുള്ള തല്ലും


           പറയാൻ    മടിച്ച   പ്രണയവും,

💗💗💗 പറയാൻ മറന്ന പ്രണയവും,            പറഞ്ഞു ചീറ്റിയ പ്രണയവും😜😜, പറഞ്ഞു കുടുങ്ങിയ പ്രണയവും😉😉😉😉,
 പ്രണയം സമ്മാനിച്ച ഒരുപാട് നല്ലതും ഓർക്കാൻ ഇഷ്ട്ടപ്പെടാത്തതുമായ ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ആ കലാലയം  


ചോദിച്ചാൽ ചങ്കും പറിച്ചു തരുന്ന ഒരുപാട് നല്ല ചെങ്ങായ്‌ മാരെയും തന്ന ആ കലാലയത്തിലേക്ക്    ജൂണിലെ ആ പെരുമഴയിൽ    ബസിൽ ഇറങ്ങുമ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി😃

 പക്ഷെ കാലമെന്ന കാലൻ  അതിനെയും ഒരു ഓര്മയാക്കി മാറ്റി 😓


 നിഘണ്ടുവിലെ തന്നെ എത്ര വലിയ വാക്കുകൾ കൊണ്ട് വർണിച്ചാലും മതിവരില്ല ആ ഒരു മാധുര്യത്തെ  

 തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും തിരിച്ചു കിട്ടിയാൽ എന്ന് ആഗ്രഹിച്ചു പോകുന്ന ആ ഒരു സ്കൂൾ ലൈഫ്

 ഒരു പാട് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് നാം ഓരോരുത്തരും  

                                                            NADEER NP 






1 comment:

  1. പാശ്ചാത്യ ഓർമകളെ ഉണർത്തുന്ന അ കലാലയ ജീവിതം,,, തിരിച്ചുകിട്ടിയിരുന്നെങ്കിൽ,,,, ,,, പോയ് മറഞ്ഞ വസന്തവും, ഇന്നീ ശിശിരവും, ബാല്യകാല ഓർമകളെക്കുറിച്ചുള്ളതാണ്,

    ReplyDelete

നമ്മുടെ സ്വന്തം ജിവിഎസ്സ് മേപ്പയൂർ

അതെ,  ഇവിടം ഞങ്ങൾക്ക് മറ്റൊരു ലോകം തന്നെ ആയിരുന്നു ..                ഓർമ്മകൾ എന്നും മനസ്സിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കും എങ്കിലും      ...